ദിവസവിശേഷം - ജൂലൈ 5

പ്രധാന ദിനാചരണങ്ങൾ

* ലോക ബിക്കിനി ദിനം.. പ്രധാനമായും അമേരിക്കയിൽ ആചരിക്കുന്നു.. 1946 ൽ നീന്തൽ വേഷമായ ബിക്കിനി ലോകത്ത് ആദ്യമായി അവതരിപ്പിച്ചതിന്റെ ഓർമ്മയ്ക്ക്... 

സംഭവങ്ങൾ

1687 - ഐസക് ന്യൂട്ടന്റെ പ്രശസ്തമായ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധീകരിച്ചു...

1865 - ലോകത്താദ്യമായി ബ്രിട്ടനിൽ വേഗ നിയന്ത്രണ നിയമം പ്രാബല്യത്തിലായി...

1947 - ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അവതരിപ്പിക്കപ്പെട്ടു...

1954 - ബി.ബി.സി ആദ്യമായി ടെലിവിഷനിലൂടെ വാർത്താ സംപ്രേഷണം നടത്തി...

1996 - ഇയാൻ വിൽമുട്ടിന്റെ നേതൃത്വത്തിൽ ക്ലോണിങ്ങിലൂടെ ആദ്യ ചെമ്മരിയാട് പിറന്നു...

2013 - ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നു...

2024 - ദേശ സുരക്ഷാ നിയമ പ്രകാരം   ജയിലിൽ കഴിയവേ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാരിസ് പഞ്ചാബ് എന്ന സംഘടനയുടെ നേതാവ് അമൃത് പാൽ സിംഗും  കാശ്മീർ വിഘടനവാദി സംഘടനാ നേതാവ് എൻജിനീയർ റഷീദും  പരോൾ ലഭിച്ചതിനെ തുടർന്ന്  അതീവ സുരക്ഷയിൽ ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു...

ജനനം

1847 - ജെറി മിൽനർ (Joshua Kearney Millner).. ഒളിമ്പിക് ചരിത്രത്തിൽ അറുപത്തിരണ്ടാമത് വയസ്സിൽ സ്വർണമെഡൽ നേടിയ അത്ഭുത ഐറിഷ് ഷൂട്ടിംഗ് താരം.. 1908 ലണ്ടൻ ഒളിമ്പിക്സിൽ ആയിരുന്നു നേട്ടം.. (ചരമം 16/11/1931)...

1918 - കെ.കരുണാകരൻ.. ലീഡർ എന്ന പേരിൽ അറിയപ്പെടുന്ന മുൻ കേരള മുഖ്യമന്ത്രി.. 4 തവണ മുഖ്യമന്ത്രിയായി.. കണ്ണൂർ സ്വദേശി.. (ചരമം 23/12/2010)...

1919 - വെട്ടൂർ രാമൻ നായർ.. പ്രശസ്ത വിനോദ മാസികയായ പാക്കനാറിന്റെ സ്ഥാപക പത്രാധിപർ.. (ചരമം 11/8/2003)...

1927 - റാവൂരി ഭരദ്വാജ.. ഭാരതീയ ജ്ഞാനപീഠം നേടിയ തെലുങ്ക് സാഹിത്യകാരൻ.. (ചരമം 18/10/2013)...

1946 - മാമുക്കോയ.. നർമ്മം ചാലിച്ച കോഴിക്കോടൻ മൊഴിയിലൂടെ മലയാളക്കരയുടെ ഖൽബ് കവർന്ന നടൻ.. 450ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.. ഫ്രഞ്ച് ഭാഷയിലുള്ള ചിത്രത്തിൽ അഭിനയിച്ച ഏക മലയാളി..  (ചരമം 26/4/2023)...

1946 - രാം വിലാസ് പസ്വാൻ.. ബീഹാറിൽ നിന്നുള്ള ദളിത് നേതാവ്.. നിരവധി തവണ കേന്ദ്രമന്ത്രി.. (ചരമം 8/10/2020)...

1995 - പി.വി സിന്ധു.. തുടർച്ചയായ രണ്ട് ഒളിംപിക്സ് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ  ബാഡ്മിന്റൺ താരം.. ആന്ധ്രപ്രദേശ് സ്വദേശിനി...

ചരമം 

1826 - സ്റ്റാംഫോർഡ് റാഫെൽസ്.. ആധുനിക സിംഗപ്പൂരിന്റെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി.. (ജനനം 6/7/1781)...

1937 - ചെസ്റ്റർ ഗ്രീൻവുഡ്.. പതിനഞ്ചാമത്തെ വയസ്സിൽ ഇയർ മഫ് കണ്ടുപിടിച്ച അമേരിക്കൻ പ്രതിഭ.. (ജനനം 4/12/1858)...

1957 - അനുഗ്രഹ നാരായൺ സിൻഹ.. ബീഹാർ വിഭൂതി എന്നറിയപ്പെടുന്ന ബീഹാറിലെ ആദ്യ ഉപമുഖ്യമന്ത്രി.. (ജനനം 18/6/1887)...

1994 - വൈക്കം മുഹമ്മദ് ബഷീർ.. മലയാളികളുടെ ബേപ്പൂർ സുൽത്താൻ.. വായനയെ ജനകീയമാക്കിയ  സാഹിത്യകാരൻ.. (ജനനം 21/1/1908)...

2021 - ഫാദർ സ്റ്റാൻ സ്വാമി.. ഇന്ത്യയിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡിന് ഉടമ.. മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ട് എന്നായിരുന്നു ആരോപണം.. (ജനനം 26/4/1937)...

2022 - പി. ഗോപിനാഥൻ നായർ.. പ്രമുഖ ഗാന്ധിയനും ഗാന്ധി സ്മാരക നിധി ചെയർമാനും, കേരളത്തിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനും  സ്വാതന്ത്ര്യ സമര സേനാനിയും.. പത്മശ്രീ പുരസ്കാര (2016) ജേതാവ്.. (ജനനം 7/7/1922)...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement