ദിവസവിശേഷം - ജൂലൈ 6

പ്രധാന ദിനാചരണങ്ങൾ 

* ലോക ജന്തു ജന്യ രോഗ ബോധവൽക്കരണ ദിനം...

* അന്താരാഷ്ട്ര ചുംബന ദിനം...

സംഭവങ്ങൾ

1560 - ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിൽ എഡിൻബർഗ് ഉടമ്പടി ഒപ്പുവച്ചു...

1785 - യു.എസ് കറൻസിക്ക് ഡോളർ എന്ന് നാമകരണം നൽകി...

1858 - ലൂയിസ് പാസ്റ്റർ,  പേവിഷബാധയ്ക്ക് എതിരായ വാക്സിനേഷൻ ആദ്യമായി പരീക്ഷിച്ചു വിജയിച്ചതായി പ്രഖ്യാപിച്ചു...

1892 - ദാദാഭായി നവറോജി, ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്...

1947 - Sylhert referrundum പ്രകാരം ആസാമിൽ നിന്നും മുസ്ലിം ഭൂരിപക്ഷ പ്രവിശ്യ വിഭജിച്ച് പാക്കിസ്ഥാനിൽ പെട്ട ഈസ്റ്റ് ബംഗ്ലാദേശിൽ ലയിപ്പിക്കാൻ വേണ്ടി തീരുമാനിച്ചു...

1947 - AK47 തോക്കുകളുടെ വ്യാവസായിക ഉത്പാദനം തുടങ്ങി...

1991 - കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പിലാക്കി.. റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെ  കണ്ണൂർ സെൻട്രൽ ജയിലാണ് തൂക്കിലേറ്റിയത്... 

2019 - ഒരു ലോകകപ്പിൽ 5 സെഞ്ച്വറികൾ എന്ന അപൂർവ റെക്കോർഡ് രോഹിത് ശർമ നേടി...

2022 - പി.ടി ഉഷ നാമനിർദ്ദേശം വഴി രാജ്യസഭയിലേക്ക് എത്തിപ്പെടുന്ന എട്ടാമത്തെ മലയാളിയും  പ്രഥമ മലയാളി വനിതയുമായി...

ജനനം

1766 - അലക്സാണ്ടർ വിൽസൺ.. സ്കോട്ടിഷ് അമേരിക്കൻ പക്ഷി - പ്രകൃതി ശാസ്ത്രജ്ഞൻ.. അമേരിക്കൻ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന്റെ പിതാവ്.. (ചരമം 23/8/1813)...

1856 - തല്ലപ്രഗഡ സുബ്ബ റാവു.. ഇന്ത്യൻ നിയമജ്ഞൻ, തത്വചിന്തകൻ.. അടയാർ തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖ്യ പ്രേരകശക്തി.. ഗീതയും ഉപനിഷത്തും വേദങ്ങളും ഒരു വരി പോലും പഠിക്കാതെ ഏതു ഭാഗവും ഏതുസമയവും എത്ര നേരവും വ്യാഖ്യാനിക്കാനുള്ള അസൂയാവഹമായ കഴിവിന്റെ ഉടമ.. കഴിഞ്ഞ ജന്മത്തിലെ അദ്ധ്യാത്മ ജ്ഞാനത്തിന്നു തുടർച്ചയാവാം എന്നാണ് സ്വയം വിശേഷിപ്പിച്ചത്.. (ചരമം 24/6/1890)...

1890 - ആൻഡി സന്ധം.. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറിക്ക്‌ ഉടമയായ ഇംഗ്ലണ്ട് കളിക്കാരൻ.. (ചരമം 20/4/1982)...

1901 - ശ്യാമപ്രസാദ് മുഖർജി.. ഒന്നാമത് നെഹ്റു മന്ത്രിസഭാ അംഗം.. ഭാരതീയ ജനസംഘം സ്ഥാപകൻ.. (ചരമം 23/6/1953)...

1907 - Frida kahlo.. കടും നിറങ്ങളിൽ സ്വന്തം ഛായാചിത്രം വരച്ച് പ്രശസ്തയായ മെക്സിക്കൻ ചിത്രകാരി.. ബോംബിനു ചുറ്റും പൊതിഞ്ഞ റിബൺ എന്നായിരുന്നു ഇവരുടെ ചിത്രങ്ങൾ അറിഞ്ഞിരുന്നത്.. (ചരമം 13/7/1954)...

1921 - Dimitri polyakov.. Jewel in the crown of spies എന്ന് സി.ഐ.എ വിശേഷിപ്പിച്ച റഷ്യൻ ചാരൻ.. 25 വർഷം രഹസ്യം ചോർത്തി എന്ന് വിശ്വസിക്കുന്നു..  (ചരമം 15/3/1988)...

1952 - ഹിലരി മാന്റൽ.. ബ്രിട്ടീഷ് സാഹിത്യകാരി.. മാൻ ബുക്കർ പ്രൈസ് രണ്ട് തവണ നേടിയ ഏക വനിതയും നാലാമത്തെ വ്യക്തിയും...

1962 - ഡോ. സസ്‌കോ കെദേവ്... മസിഡോണിയക്കാരനായ ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ.. ഏറെക്കാലം പാർലമെന്റ് അംഗം.. 19/5/2019 ന് എവറസ്റ്റ് കീഴടക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മസിഡോണിയക്കാരനായ ഡോക്ടർ എന്ന ബഹുമതിക്ക് അർഹനായി...

ചരമം 

1535 - തോമസ് മൂർ.. ഉട്ടോപ്യ എന്ന അതി പ്രശസ്ത ഗ്രന്ഥം രചിച്ച  വിശ്വപ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരൻ,  രാജ്യതന്ത്രജ്ഞൻ.. (ജനനം 7/2/1478)...

1893 - ഗേ ദേ മോപാസാങ്.. ആധുനിക ചെറുകഥയുടെ പിതാക്കന്മാരിൽ ഒരാളായി കരുതുന്ന ഫ്രഞ്ച് സാഹിത്യകാരൻ.. വിഷാദ  രോഗത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.. (ജനനം 5/8/1850)...

1986 - ബാബു ജഗ്‌ജീവൻ റാം.. ബീഹാറിൽ നിന്നുള്ള ഇന്ത്യൻ ദളിത് നേതാവ്.. ഒന്നാം നെഹ്റു മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.. നിരവധി തവണ കേന്ദ്രമന്ത്രി.. (ജനനം 5/4/1908)...

2002 - ധിരുഭായി അംബാനി... പെട്രോൾ പമ്പ് തൊഴിലാളിയിൽ നിന്നും റിലയൻസ് സാമ്രാജ്യം പടുത്തുയർത്തിയ അപൂർവ്വ പ്രതിഭ.. (ജനനം 28/12/1932)...

2018 - സമൻ കുനാൻ..  തായ് ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ഇറങ്ങി കുട്ടികളെ രക്ഷിച്ച ശേഷം ജീവൻ ബലിയർപ്പിക്കേണ്ടി വന്നത് വഴി ലോകശ്രദ്ധ ആകർഷിച്ച തായ് സീൽ.. (ജനനം 23/12/1980)...

NEW

2025 - സൂര്യനിൽ നിന്ന് 145 പ്രകാശവർഷം അകലെ സൗരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹത്തെ നാസയുടെ ടെസ് ഉപഗ്രഹം കണ്ടെത്തി... 

2025 - പല ആപ്പുകൾ വഴി ലഭിച്ചിരുന്ന റെയിൽവേ സേവനം ഒറ്റ ആപ്പിലാക്കി റെയിൽവൺ എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറങ്ങി...

2025 - വിമ്പിൾഡനിൽ 100 സിംഗിൾസ് ജയം പിന്നിടുന്ന മൂന്നാമത്തെ താരമായി ജോക്കോവിച്ച്.. ഫെഡററും മാർട്ടിനയും മാത്രം മുമ്പിൽ...


(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ) 

(സംശോധകൻ - കോശി ജോൺ, എറണാകുളം)...

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

Advertisement