ദിവസവിശേഷം - ജൂലൈ 2
പ്രധാന ദിനാചരണങ്ങൾ
* അന്താരാഷ്ട്ര കായിക പത്രപ്രവർത്തക ദിനം.. 1994 മുതൽ ആചരിക്കുന്നു...
* ലോക പറക്കുംതളിക ദിനം.. ചില രാജ്യങ്ങളിൽ ജൂൺ 24 നാണ് ആചരിക്കുന്നത്...
സംഭവങ്ങൾ
1865 - സാൽവേഷൻ ആർമി, ലണ്ടനിൽ സ്ഥാപിതമായി...
1928 - മലയാള മനോരമ, ദിനപത്രമായി പ്രസിദ്ധീകരണം തുടങ്ങി...
1968 - മന്ത്രിയായി പ്രവർത്തിച്ച ശേഷം ഹൈക്കോടതി ജഡ്ജിയായി മാറിയ ആദ്യ വ്യക്തിയായി ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മാറി...
1972 - ബംഗ്ലാദേശ് യുദ്ധ വിജയത്തിന് ശേഷം ഇന്ദിരാഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ സിംല കരാർ ഒപ്പിട്ടു.. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള നിയന്ത്രണരേഖ അംഗീകരിക്കാൻ ഇതോടെ പാകിസ്ഥാൻ നിർബന്ധിതമായി...
2005 - ഇന്ത്യയുടെ സുയസ് കനാൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സേതു സമുദ്ര ഷിപ്പ് ചാനൽ പദ്ധതിക്ക് പ്രധാനമന്ത്രി മൻ മോഹൻ സിംഗ് തറക്കല്ലിട്ടു...
2020 - ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യണമെന്ന ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി...
2024 - രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ചയിൽ രണ്ടുമണിക്കൂർ 15 മിനിറ്റ് നേരം സംസാരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലെ ഏറ്റവും ദീർഘിച്ച പ്രസംഗം എന്ന റെക്കോർഡിന് ഉടമയായി
ജനനം
1877 - ഹെർമൻ ഹെസ്സെ.. ഹെർമൻ ഗുണ്ടർട്ടിന്റെ കൊച്ചുമകൻ.. നൊബേൽ ജേതാവായ ജർമൻ - സ്വിസ്സ് സാഹിത്യകാരൻ.. (ചരമം 9/8/1962)...
1904 - എൻ.സി ശേഖർ.. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനായ നാല് പേരിൽ ഒരാൾ.. 1967ൽ പാർട്ടിയിൽ നിന്ന് സ്ഥാപക നേതാവ് പുറത്താക്കപ്പെട്ടു.. (ചരമം 3/12/1986)...
1917 - കൗമുദി ടീച്ചർ.. (വിക്കിയിലെ തീയതി ശരിയല്ല).. ഹരിജനോദ്ധാരണ ഫണ്ട് ഏറ്റു വാങ്ങാൻ വന്ന മഹാത്മജിക്ക് സ്വന്തം ആഭരണങ്ങൾ ഊരി കൊടുത്ത് ചരിത്രത്തിലിടം നേടിയ വ്യക്തി.. കണ്ണൂർ കാടാച്ചിറ സ്വദേശിനി.. (ചരമം 4/8/2009)...
1928 - Ivan carl kincheloe jr.. അമേരിക്കൻ വ്യോമസേന പൈലറ്റ്.. flying ace എന്നറിയപ്പെടുന്നു.. 38470 മീറ്റർ ഉയരത്തിൽ വിമാനം പറത്തി first space man എന്ന് വിശേഷിപ്പിക്കപ്പെട്ടു.. (ചരമം 26/7/1958)...
1930 - ഒ.വി വിജയൻ.. മലയാള സാഹിത്യത്തിൽ ആധുനികതയുടെ വിത്ത് പാകിയ ആധുനികകാല ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോവലിസ്റ്റ്.. ഖസാക്കിന്റെ ഇതിഹാസം എന്ന ലോക പ്രശസ്ത നോവൽ രചിച്ചു.. (ചരമം 30/3/2005)...
ചരമം
1566 - നോസ്ട്രഡാമസ്.. പ്രവചനങ്ങൾ വഴി ശ്രദ്ധേയനായ ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞൻ.. (ജനനം 14/12/1503)...
1757 - സിറാജ് ഉൾ ദൗള.. ബംഗാളിലെ അവസാന നവാബ്.. പ്ലാസ യുദ്ധത്തിനിടെ ചതിയിൽ കൊല്ലപ്പെട്ടു.. (ജനനം 1733)...
1778 - Jean jacques rousseau.. ഫ്രഞ്ച് വിപ്ലവത്തിന്റെ ശക്തിസ്രോതസ്സ് എന്ന് വിശേഷിപ്പിക്കുന്ന സ്വിസ് ജനീവിയൻ തത്വചിന്തകൻ, സാഹിത്യകാരൻ.. (ജനനം 28/6/1712)...
1843 - ഡോ. ക്രിസ്ത്യൻ ഫെഡറിക് സമൂവൽ ഹാനിമാൻ.. ഹോമിയോപ്പതിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ജർമൻ ഭിഷഗ്വരൻ.. (ജനനം 10/4/1755)...
1961 - ഏണസ്റ്റ് ഹെമിങ്‌വേ.. അമേരിക്കയിലെ നോവലിസ്റ്റ് ത്രയങ്ങളിലൊരാൾ എന്നറിയപ്പെടുന്നു.. സാഹിത്യ നൊബേൽ ജേതാവ്.. (ജനനം 21/7/1899)...
1994 - ആന്ദ്രേ എസ്കോബാർ.. കൊളംബിയൻകാരനായ ഫുട്ബോൾ ചരിത്രത്തിലെ രക്തസാക്ഷി.. ലോകകപ്പിൽ സെൽഫ് ഗോൾ അടിച്ചതിന് മയക്കു മരുന്ന് മാഫിയ വെടിവെച്ചു കൊന്നു.. (ജനനം 13/3/1967)...
1994 - മാലി (വി. മാധവൻ നായർ).. നിയമജ്ഞൻ, പത്രപ്രവർത്തകൻ, കായികതാരം, കഥകളി കലാകാരൻ തുടങ്ങി സകലമേഖലകളിലും പ്രശസ്തനായ ബാല സാഹിത്യകാരൻ.. (ജനനം 6/12/1914)...
NEW
ചരമം
2025 - ജൂലിയൻ മക്മഹോൻ.. ഓസ്ട്രേലിയൻ ചലച്ചിത്രതാരം.. ടിവി പരമ്പരകളിലും ഹോളിവുഡിലും തിളങ്ങി.. ഫന്റാസ്റ്റിക് ഫോർ സിനിമയിലെ ഡോക്ടർ ഡും എന്ന കഥാപാത്രം വഴി അനശ്വരനായി.. (ജനനം 27/7/1968)...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
(സംശോധകൻ - കോശി ജോൺ, എറണാകുളം)...
Comments
Post a Comment