ദിവസവിശേഷം - ഓഗസ്റ്റ് 12
ഇന്നത്തെ പ്രത്യേകതകൾ - 12-08-2022 ഇന്ന് 2022 ഓഗസ്റ്റ് 12, 1197 കർക്കടകം 27, 1444 മുഹറം 13, വെള്ളി ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 12 വർഷത്തിലെ 224 (അധിവർഷത്തിൽ 225)-ാം ദിനമാണ്. ➡ ചരിത്രസംഭവങ്ങൾ ബി.സി.ഇ. 490 - മാരത്തോൺ യുദ്ധം - ജൂലിയൻ കാലഗണനാരീതിയനുസരിച്ച് ഈ ദിവസമാണ് അധിനിവേശ പേർഷ്യൻ സേനെയെ ഏതൻസ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്. ബി.സി.ഇ. 30 - ആക്റ്റിയം യുദ്ധത്തിൽ തന്റേയും മാർക്ക് ആന്റണിയുടേയും പരാജയത്തെത്തുടർന്ന് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു. 1492 – ക്രിസ്‌റ്റഫർ കൊളംബസ് പുതിയ ലോകത്തിലേക്കുള്ള തന്റെ ആദ്യ യാത്രക്കായി കാനറി ദ്വീപുകളിൽ എത്തി. 1765 – അലഹബാദ് ഉടമ്പടി ഒപ്പുവച്ചു. ഈ ഉടമ്പടി രാഷ്ട്രീയവും ഭരണഘടനാപരവുമായ ഇടപെടലിനെയും ഇന്ത്യയിലെ കമ്പനി ഭരണത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നു. 1851 – ഐസക് സിംഗറിന് തയ്യൽ മെഷീന് പേറ്റന്റ് ലഭിച്ചു. 1865 – ബ്രിട്ടീഷ് സർജനും ശാസ്ത്രജ്ഞനുമായ ജോസഫ് ലിസ്റ്റർ ആദ്യ ആന്റിസെപ്റ്റിക് സർജറി നടത്തി. 1914 – ഒന്നാം ലോകമഹായുദ്ധം: യുണൈറ്റഡ് കിംഗ്ഡം ഓസ്ട്രിയ-ഹംഗറിക്കെതിരെ യുദ...