ദിവസവിശേഷം - ജനുവരി 10

ഇന്ന് ലോക ചിരി ദിനം
ലോക ഹിന്ദി ദിനം...
Save the eagle day...
1908- ഏഷ്യാറ്റിക് റജിസ്ട്രേഷൻ ആക്ട് ലംഘിച്ചതിന്  ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് ചെയ്തു,  ആദ്യ ജയിൽ വാസം തുടങ്ങി... സത്യഗ്രഹം എന്ന വാക്ക് ഗാന്ധിജി ആദ്യമായി ഉപയോഗിച്ചു..
1920- varsellas treaty നിലവിൽ വന്നു. ഒന്നാം ലോക മഹായുദ്ധം സമാപിച്ചു.. ലീഗ് ഓഫ് നേഷനൻസ് സ്ഥാപിതമായി...
1934- ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങാൻ ഗാന്ധിജിയുടെ നാലാംവട്ട കേരള സന്ദർശനം തുടങ്ങി..
1946- യു. എൻ ജനറൽ അസംബ്ലിയുടെ പ്രഥമ യോഗം...
1948- ഗാന്ധി വധത്തിനായുള്ള ഗൂഢാലോചന മുംബൈയിൽ നടന്നു..
1949- മഞ്ഞിന്റെ അളവ് ലോസ് ആഞ്ചലസിൽ ആദ്യമായി രേഖപ്പെടുത്തി..
1966- ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ  പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയും പാക്ക് പ്രസിഡണ്ട് അയൂബ് ഖാനും താഷ് കെന്റിൽ കരാർ ഒപ്പിട്ടു...
1989- അംഗോളയിൽ നിന്ന് ക്യൂബൻ സൈന്യം പിൻമാറി...
2007- ഇന്ത്യ നാല് ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിച്ചു....

ജനനം
1886- ജോൺ മത്തായി.. പണ്ഡിറ്റ് ജി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായ മലയാളി..
1910- പുതുപ്പള്ളി രാഘവൻ - സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ..
1923- മഹാകവി ഒളപ്പമണ്ണ അച്ചുതൻ നമ്പൂതിരി..
1933.. ഗുർദയാൽ സിങ്.. പഞ്ചാബി സാഹിത്യകാരൻ - 1999 ൽ ജ്ഞാനപീഠം ലഭിച്ചു..
1940- ഡോ. കെ.ജെ. യേശുദാസ് - മലയാളത്തിന്റെ ഗാന ഗന്ധർവൻ.. കേരളത്തിന്റെ ആസ്ഥാന ഗായകൻ..
1949- ജോർജ് ഫോർമാൻ.. അമേരിക്കൻ ബോക്സർ...
1974- ഋത്വിക് റോഷൻ.. ബോളിവുഡ് താരം..

ചരമം
1910.. പറവൂർ സി. കേശവനാശാൻ.. ശ്രീ നാരായണ ഗുരുവിന്റെ സമകാലിന സാമൂഹ്യ പരിഷ്കർത്തവ്.. SNDP യുമായി സഹകരിച്ച് സുജന നന്ദിനി എന്ന പത്രം തുടങ്ങി..
1956- കണ്ടത്തിൽ മാർ അഗസതി നോസ്,... സിറോ മലബാർ സഭയുടെ പ്രഥമ മൈത്രോപോലിത്ത...
1957- ഗബ്രിയേല വിസ്രൽ. ലാറ്റിൻ അമേരിക്കക്ക് ആദ്യ സാഹിത്യ നോബൽ (1999)  നേടിക്കൊടുത്ത ചിലിയൻ കവയിത്രി...
1966- പി.എസ് നടരാജ പിള്ള.. തിരു കൊച്ചി ധന കാര്യ മന്ത്രി.. (1954-55) ലളിത ജിവിതം നയിച്ച പിള്ള ധനമന്ത്രിയായപ്പോഴും ചെറ്റക്കുടിലിൽ താമസിച്ചു.
1969- ഡോ. സമ്പൂർണ്ണനന്ദ്..  ആദ്യ ജ്ഞാനപീഠ സമിതി അദ്ധ്യക്ഷൻ... ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി യായിരുന്നു...
1994- ചിറയിൻ കീഴ് രാമകൃഷ്ണൻ നായർ. സിനിമാ ഗാന രചയിതാവ്
(എ.ആർ. ജിതേന്ദ്രൻ... പൊതുവാച്ചേരി.. കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement