ദിവസവിശേഷം - ഒക്ടോബർ 26

ഇന്ന് 2023 ഒക്ടോബർ 26, 1199 തുലാം 09, 1445 റബീഉൽ ആഖിർ 10, വ്യാഴം


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്



_➡ *ചരിത്രസംഭവങ്ങൾ*_



```1520 – ചാൾസ് അഞ്ചാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി കിരീടമണിഞ്ഞു.


 

1640 – റിപ്പൺ ഉടമ്പടി ഒപ്പുവച്ചു, ഉടമ്പടി സ്കോട്ട്ലൻഡും ചാൾസ് രാജാവും തമ്മിൽ സമാധാനം പുനഃസ്ഥാപിച്ചു.



1947 – കശ്മീർ സംഘർഷം: കശ്മീരിലെയും ജമ്മുവിലെയും മഹാരാജാവ് ഇന്ത്യയുമായുള്ള ലയന ഉടമ്പടിയിൽ   ഒപ്പുവച്ചു.



1958 – പാൻ അമേരിക്കൻ എയർവേയ്‌സ് ന്യൂയോർക്ക് സിറ്റിയിൽ നിന്ന് പാരീസിലേക്ക് ബോയിംഗ് 707 ന്റെ ആദ്യത്തെ വാണിജ്യ വിമാനം നടത്തി.



1967 – മുഹമ്മദ് റെസ പഹ്‌ലവി ഇറാൻ ചക്രവർത്തിയായി സ്വയം കിരീടമണിഞ്ഞു.



1968 – സോയൂസ് 3 ദൗത്യം ആദ്യത്തെ സോവിയറ്റ് ബഹിരാകാശ സംഗമം കൈവരിക്കുന്നു.



1977 – വസൂരിയുടെ അവസാന സ്വാഭാവിക കേസായ അലി മാവ് മാലിൻ സൊമാലിയയിൽ ഒരു ചുണങ്ങു വികസിപ്പിച്ചു.  ലോകാരോഗ്യ സംഘടനയും ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനും ഈ തീയതി വാക്സിനേഷന്റെ ഏറ്റവും മികച്ച വിജയമായ വസൂരി നിർമ്മാർജ്ജനത്തിന്റെ വാർഷികമായി കണക്കാക്കുന്നു.



1979 – ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാർക്ക് ചുങ്-ഹീയെ കൊറിയൻ CIA തലവൻ കിം ജേ-ഗ്യു കൊലപ്പെടുത്തി.



1989 – ചൈന എയർലൈൻസ് ഫ്ലൈറ്റ് 204  തായ്‌വാനിലെ ഹുവാലിയൻ എയർപോർട്ടിൽ നിന്ന്  ടേക്ക് ഓഫ് ചെയ്‌തതിന് ശേഷം തകർന്നു, വിമാനത്തിലുണ്ടായിരുന്ന 54 പേരും മരിച്ചു.



1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.



1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.



1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി



1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.



1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.



1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.



1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.```



➡️ _*ദിനാചരണങ്ങൾ*_



⭕ _World Sustainality Day  - ( പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനുള്ള നടപടികളെക്കുറിച്ചും സമൂഹത്തെ ഓർമ്മിപ്പിക്കുന്നതിനാണ് സുസ്ഥിരതാ ദിനം രൂപീകരിച്ചത്. നിലവിൽ, എല്ലാ ഒക്‌ടോബറിലെയും അവസാന ബുധനാഴ്ച, സ്‌കൂളുകളും കമ്പനികളും ഓർഗനൈസേഷനുകളും സുസ്ഥിര ജീവിതത്തിനായി ഈ ദിവസം സമർപ്പിക്കുന്നു. )



⭕ _pumpkin Day_


https://www.daysoftheyear.com/days/pumpkin-day/



⭕ _Howl At The Moon_


https://www.daysoftheyear.com/days/howl-at-the-moon-day/



⭕ _Mule Day_


https://www.daysoftheyear.com/days/mule-day/



⭕ _Mincemeat Day_


https://www.daysoftheyear.com/days/mincemeat-day/



_➡ *ജനനം*_



```1991 - അമലാ പോൾ - ( മലയാളിയായ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിക്കുന്ന നടി അമലാപോൾ.  സംവിധായകൻ എ എൽ വിജയ്‌ യെ വിവാഹം ചെയ്തെങ്കിലും പിന്നീട്‌ പിരിഞ്ഞു.. മൈന, മിലി തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ദേയം )



1952 - അശ്വനി കുമാർ - (  പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രനിയമ വകുപ്പ് മന്ത്രിയുമായിരുന്ന   അശ്വനി കുമാർ )



1985 - അസിൻ തോട്ടുങ്കൽ - ( ഹിന്ദി തമിഴ് തെലുഗു ചിത്രങ്ങളിൽ അഭിനയിക്കുന്ന മുൻ മലയാളി അഭിനേത്രി അസീൻ തോട്ടുങ്കൽ )



1940 - ആൻഡ്രു നെയ്ഡർമാൻ - (  ഡെവിൾസ് അഡ്വക്കേറ്റ്” എന്ന പ്രസിദ്ധ കൃതിയടക്കം പല ഹിറ്റ് നോവലുകളും രചിച്ച അമേരിക്കൻ നോവലിസ്റ്റ് ആൻഡ്രൂ നെയ്ഡെർമാൻ )



1965 - മനോ  -  ( തെലുഗു,കന്നട,മലയാളം,തമിഴ്,ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ പിന്നണി പാടുന്ന ഗായകൻ, മനോ എന്ന നാഗൂർ ബാബു )


1974 - രവീണ ടാണ്ടൻ - ( മുൻ ഹിന്ദി സിനിമാ നടിയും ദേശീയ ചലച്ചിത്രപുരസ്കാര ജേതാവും ആയ  നടി രവീണ ടണ്ടന്റെയും )



1947 - ഹിലാരി ക്ലിന്റൺ - ( അമേരിക്കൻ സെനറ്റംഗവും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ   ഹിലരി ഡെയ്ൻ റോഡം ക്ലിന്റൺ )



1986 - ദിവ്യദർശൻ - ( ദിവ്യദർശൻ ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള നടനും നിർമ്മാതാവുമാണ്.  ദിവ്യദർശൻ 2012-ൽ ഹൈഡ് ആൻഡ് സീക്ക് എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു, അതിനുശേഷം എട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.നടൻ ഇ.എ.രാജേന്ദ്രന്റെയും സന്ധ്യാ രാജേന്ദ്രന്റെയും ഏക മകനായി കേരളത്തിലെ പട്ടത്താനം കൊല്ലത്താണ് ദിവ്യദർശൻ ജനിച്ചത്.  നാടക കലാകാരനും എഴുത്തുകാരനുമായ ഒ.മാധവന്റെയും നടി കൂടിയായ വിജയകുമാരിയുടെയും ചെറുമകനാണ്.  നടൻ മുകേഷിന്റെ അനന്തരവൻ കൂടിയാണ് അദ്ദേഹം. )



1919 - മുഹമ്മദ്‌ റിജ്വ പഹൽവി - ( 1979 ൽ ഇറാനിയൻ വിപ്ലവത്തിനു മുൻപ് ഇറാനിലെ രാജാവായി 38 കൊല്ലം ഭരിച്ച  ഷാ ഓഫ് ഇറാൻ ആയ മൊഹമ്മദ്  റിസ്വ. പഹൽവി )



1932 - എസ്‌ ബംഗാരപ്പ - ( കർണാടക വികാസ് പാർട്ടി, കർണാടക കോൺഗ്രസ് പാർട്ടി എന്നിവയുടെ സ്ഥാപകനും,  ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാർഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായും, മുഖ്യമന്ത്രിയായും എം പി യായും സേവനമനുഷ്ഠിച്ച എസ്. ബംഗാരപ്പ )



1869 - ഒടുവിൽ കുഞ്ഞിക്കൃഷ്ണ മെനോൻ - ( മലയാള സാഹിത്യത്തില്‍ 'നോവലെറ്റ്' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട നീണ്ടകഥാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സാഹിത്യ  നായകനും, സംസ്‌കൃത ഭാഷയുടെ സ്വാധീനത്തില്‍ നിന്ന് മാറി, പച്ചമലയാളത്തില്‍ കാവ്യരചന നടത്തുകയും അങ്ങനെ സാഹിത്യത്തെ സാധാരണ ജനങ്ങളുമായി അടുപ്പിക്കുകയും ചെയ്ത ഒടുവിൽ കുഞ്ഞിക്കൃഷ്ണ മെനോൻ )



1925 - പവനൻ - (  "സാഹിത്യ ചർച്ച ", "പ്രേമവും വിവാഹവും ",  "നാലു റഷ്യൻ സാഹിത്യകാരൻമാർ ", "പരിചയം ", "യുക്തിവിചാരം", "മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും", "യുക്തിവാദത്തിന് ഒരു മുഖവുര ", "ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ ", "ആദ്യകാലസ്മരണകൾ " "അനുഭവങ്ങളുടെ സംഗീതം ", "കേരളം ചുവന്നപ്പോൾ ", തുടങ്ങിയ കൃതികളും പ്രബന്ധങ്ങളും രചിച്ച  പ്രശസ്ത എഴുത്തുകാരനും, യുക്തിവാദിയു മായിരുന്ന പവനൻ എന്ന  പുത്തൻ വീട്ടിൽ നാരായണൻ നായർ )



1995 - മേഘ ആകാശ് - ( മേഘ ആകാശ് ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണ്‌.പ്രധാനമായും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടിക്കുന്നു. അവളുടെ ആദ്യ ചിത്രമായ തെലുങ്ക് ചിത്രം ലൈ 2017 പുറത്തിറങ്ങി. 2021-ൽ, മേഘ നാല് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.ആദ്യ റിലീസ് തമിഴ് ചിത്രമായ കുട്ടി സ്റ്റോറി ആയിരുന്നു, അവിടെ അവൾ പ്രീതി എന്ന സെഗ്‌മെന്റിൽ അഭിനയിച്ചു: അവനും നാനും.  അവൾ അടുത്തതായി തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ രാധേയിൽ നികിഷ എന്ന പോലീസ് ഓഫീസറായി പ്രത്യക്ഷപ്പെട്ടു.  അവൾ അടുത്തതായി രണ്ട് തെലുങ്ക് ചിത്രങ്ങളിൽ രാജ രാജ ചോര സഞ്ജനയായും പ്രിയ മേഘ മേഘയായും പ്രത്യക്ഷപ്പെട്ടു. )



1995 - ആര്യൻ കൃഷ്ണ മേനോൻ - ( ആര്യൻ കൃഷ്ണ മേനോൻ ഒരു ഇന്ത്യൻ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ്,  ആര്യൻ 2010-ൽ ടൂർണമെന്റ് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു, പിന്നീട് 2011-ൽ മലയാളം റൊമാന്റിക് നാടകമായ പ്രണയം എന്ന സിനിമയിൽ അഭിനയിച്ചു. മൂന്ന് കേരള സംസ്ഥാന അവാർഡുകൾ നേടിയ മലയാളം ഷോർട്ട് ഫിലിമായ "ഡെറ്റ്" (2010) ൽ ലാലിനൊപ്പം ഒരു പ്രധാന വേഷം ചെയ്തു.പിന്നീട് "ബേൺ മൈ ബോഡി" എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നു.  )



1944 - ടി രാമചന്ദ്രൻ - ( രണ്ടു വർഷം തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽ ഇംഗ്ലീഷ്‌ അധ്യാപകനായും, പിന്നീട്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയിൽ ഓഫീസറായും, ടൈംസ്‌ ഒഫ്‌ ഇന്ത്യയിൽ പത്രപ്രവർത്തകനായും,  അതിനു ശേഷം ദീർഘകാലം എറണാകുളം മഹാരാജാസ്‌, തലശ്ശേരി ബ്രണ്ണൻ, മടപ്പള്ളി ഗവ. കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ, തൃപ്പൂണിത്തുറ സംസ്‌കൃത കോളജ്‌ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ അധ്യാപകനാകുകയും  കൊരുന്ന്യോടത്ത്‌ കോമുട്ടി, നാം നാളെയുടെ നാണക്കേട്‌, ജാസ്സക്കിനെ കൊല്ലരുത്‌, ചിത്രകലയും ചെറുകഥയും ഒരു പഠനം തുടങ്ങിയ കൃതികൾ എഴുതുകയും ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ചും, ചെറുകഥയുടെ ആഖ്യാനതന്ത്രങ്ങളെക്കുറിച്ചും , പാശ്‌ചാത്യ, പൗരസ്‌ത്യ നോവലുകളെ ഉദാഹരിച്ച്‌ വിവിധ കോണുകളിലൂടെയുളള ആഖ്യാനരീതിയെപ്പറ്റി വിശദമായ പഠനങ്ങൾ തയ്യാറാക്കുകയും ചെയ്‌ത ടി ആർ എന്ന ടി രാമചന്ദ്രൻ )



1949 - റാണി ചന്ദ്ര -  ( മണ്മറഞ്ഞ ഒരു മലയാളചലച്ചിത്രനടിയാണ് റാണി ചന്ദ്ര.  മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള റാണി ചന്ദ്ര 1976 ൽ ഒരു വിമാനപകടത്തിൽ അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം മരണമടയുകയായിരുന്നു.ആദ്യ ചിത്രം അഞ്ചു സുന്ദരികൾ ആയിരുന്നു. ചലച്ചിത്ര വേദിക്കു വാഗ്ദാനമാണു താനെന്ന് ആദ്യചിത്രം തന്നെ തെളിയിച്ചു. ഉത്സവം എന്ന ചിത്രത്തിലാണു് റാണി ചന്ദ്ര ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചതു്. ഡോക്ടർ ബാലകൃഷ്ണൻ നിർമ്മിച്ച സിന്ദൂരം റാണിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണു്. കെ ജി ജോർജ് സംവിധാനം ചെയ്ത സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിനു് റാണിചന്ദ്ര മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. )



1949 - റഷീദ്‌ കണിച്ചേരി  - ( കേരളത്തിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്ന റഷീദ് കണിച്ചേരി )```



➡ _*മരണം*_



```1957 - നിക്കോളാസ്‌ കസന്ദ്‌സാക്കിസ്‌ - (  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്ന നിക്കോസ് കസൻ‌ദ്സക്കിസ്‌ )



1956 - ടി സി കല്യാണിയമ്മ - ( ഈസോപ്പ് കഥകള്‍, അമ്മറാണി, വിഷവൃകഷം തുടങ്ങിയ കൃതികൾ രചിക്കുകയും, കൊച്ചി രാജാവില്‍ നിന്നും സാഹിത്യ സഖി ബഹുമതി ലഭിക്കുകയും, ശാരദ മാസികയുടെ പ്രാസാധികമാരില്‍ പ്രമുഖയുമായിരുന്ന ചെറുകഥാകൃത്ത് ടി സി കല്യാണിയമ്മ )



1981 - എം സി ജോസഫ്‌ - ( കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളും  മതനിയമങ്ങളെ ധിക്കരിക്കുകയും  ദിവ്യാത്ഭുതങ്ങളെ വെല്ലു വിളിക്കുകയും ചെയ്ത  ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫ്‌ )



1988 - ടാറ്റാപുരം സുകുമാരൻ - ( ചെറുകഥ, നോവൽ, നാടകം, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ സാഹിത്യശാഖകളിലായി 80-ലധികം ഗ്രന്ഥങ്ങൾ  രചിച്ച  പ്രമുഖ എഴുത്തുകാരന്‍ ടാറ്റപുരം സുകുമാരൻ )



1999 - ഏകനാഥ്‌ ഈശ്വരൻ - ( പാലക്കാട്‌ സ്വദേശിയും   അമേരിക്കയില്‍ ബെര്‍കിലിയില്‍ വിസിറ്റംഗ്‌ പ്രൊഫസറും കാലിഫോര്‍ണിയയില്‍ ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുകയും അമേരിക്കയില്‍ ഗാന്ധിയെകുറിച്ച് പുസ്തകങ്ങള്‍ രചിച്ച്സ്വന്തം നീലഗിരി പ്രസ്സില്‍ പ്രസിധീകരിക്കുകയും രാമഗിരി ആശ്രമം സ്ഥാപിക്കുകയും ചെയ്ത ഏകനാഥ്‌ ഈശ്വരൻ ).



2006 - എം എൻ വി ജി അടിയാടി - ( സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ചെയർമാനും, കേരള സ്റ്റേറ്റ് ഫാർമസി കൌൺസിലിന്റെ പ്രസിഡന്ററ്റും അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷന്റെ കൺവീനറുമായിരുന്ന എം. എൻ. വി.ജി.അടിയോടി )



2009 - ഡാനിയൽ അച്ചാരുപറമ്പിൽ - ( പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീൻ സഭയുടെ അധ്യക്ഷനും വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പുമായിരുന്നു ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ.ഉദരരോഗത്തെ തുടർന്നു 2009 ഒക്ടോബർ 26 ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു. രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ഡാനിയൽ അച്ചാരുപറമ്പിൽ. കർമ്മലീത്ത സന്യാസി സഭാംഗമായിരുന്ന അദ്ദേഹം 1966 മാർച്ച്‌ 14 ന് വൈദികപട്ടം സ്വീകരിക്കുകയും 1996 നവംബർ 3 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുകയും ചെയ്തു.)



2000 - മന്മഥ് നാഥ് ഗുപ്ത - ( ഒരു ഇന്ത്യൻ വിപ്ലവകാരിയും സാഹിത്യകാരനുമാണ് മന്മഥ് നാഥ് ഗുപ്ത . പതിമൂന്നാം വയസ്സിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്കു കടന്നുവന്ന അദ്ദേഹം ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ പോലുള്ള വിപ്ലവസംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1925-ലെ കകൊരി തീവണ്ടി കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പതിനാലു വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1937-ൽ ജയിൽ മോചിതനായ ശേഷം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ലേഖനങ്ങളും പുസ്തകങ്ങളും എഴുതി. 1939-ൽ വീണ്ടും അറസ്റ്റിലായ മന്മഥ് നാഥിനെ 1946-ലാണ് ജയിൽ മേചിതനാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദേ ലിവ്ഡ് ഡെയ്ഞ്ചറസ്ലി - റെംനിസൻസ് ഓഫ് എ റെവല്യൂഷണറി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ആജ്കൽ എന്ന ഹിന്ദി സാഹിത്യ മാസികയിൽ എഡിറ്ററായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. )



2014 - കെ വി ഹരിദാസ്‌ -  ( ഇന്ത്യയിലെ അറിയപ്പെടുന്ന നിയോ-താന്ത്രിക് ചിത്രകാരനായ  കെ.വി. ഹരിദാസ്‌ )```



_➡ *മറ്റു പ്രത്യേകതകൾ*_



_⭕ ജമ്മു കാശ്മീർ: അസ്സഷൻ ഡെ-_

 _( മഹാരാജ ഹരി സിംഗ് 1948 ൽ ഇൻഡ്യയുമായി തന്റെ രാജ്യം ലയിപ്പിച്ച ഉടമ്പടിയിൽ ഒപ്പുവച്ച ദിനം )_


_⭕ ഓസ്ത്രിയ : ദേശീയ ദിനം_


____________________________________


©️ Red Media - 7034521845

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement