ദിവസ വിശേഷം - ഒക്ടോബർ 27

ഇന്ന് 2023 ഒക്ടോബർ 27, 1199 തുലാം 11 ,1445 റബീഉൽ ആഖിർ 12 വെള്ളി


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 27 വർഷത്തിലെ 300 (അധിവർഷത്തിൽ 301)-ാം ദിനമാണ്*_


_➡ *ചരിത്രസംഭവങ്ങൾ*_



```1904 – ആദ്യത്തെ ഭൂഗർഭ ന്യൂയോർക്ക് സിറ്റി സബ്‌വേ ലൈൻ തുറന്നു, 



1922 – റൊഡേഷ്യയിൽ നടന്ന ഒരു റഫറണ്ടം ദക്ഷിണാഫ്രിക്കൻ യൂണിയനിൽ രാജ്യത്തിന്റെ കൂട്ടിച്ചേർക്കൽ നിരസിച്ചു.



1954 – ബെഞ്ചമിൻ ഒ. ഡേവിസ്, ജൂനിയർ അമേരിക്കൻ വ്യോമസേനയിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ജനറലായി.



1958 – പാകിസ്ഥാന്റെ ആദ്യ പ്രസിഡന്റായ ഇസ്‌കന്ദർ മിർസയെ 20 ദിവസം മുമ്പ് മിർസ പട്ടാള നിയമം നടപ്പാക്കുന്നയാളായി നിയമിച്ച ജനറൽ അയൂബ് ഖാൻ പുറത്താക്കി.



1961 – മിഷൻ സാറ്റേൺ-അപ്പോളോ 1-ൽ നാസ ആദ്യത്തെ സാറ്റേൺ I റോക്കറ്റ് പരീക്ഷിച്ചു.



1971 – ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പേര് സൈർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.



1979 – സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി.



1991 – തുർക്ക്മെനിസ്ഥാൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടി.



1999 – തോക്കുധാരികൾ അർമേനിയൻ പാർലമെന്റിൽ വെടിയുതിർത്ത് പ്രധാനമന്ത്രിയും മറ്റ് ഏഴുപേരും കൊല്ലപ്പെട്ടു.



2014 – ബ്രിട്ടൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി.



2017 – കറ്റലോണിയ സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.



1275 - ആംസ്റ്റർഡാം നഗരം സ്ഥാപിതമായി



1682 - അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്ത് ഫിലഡെൽഫിയ നഗരം സ്ഥാപിതമായി



1991 - തുർക്‌മെനിസ്ഥാൻ റഷ്യയിൽ നിന്നും സ്വതന്ത്രമായി



1998 - ജെറാഡ് ഷ്രോഡർ ജർമ്മനിയുടെ ചാൻസലറായി



1946 - പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായ അവസാന ഏറ്റുമുട്ടൽ വയലാറിൽ നടന്നു.



2005 - ഇറാൻ ആദ്യത്തെ ഉപഗ്രഹം സിന 1 വിക്ഷേപിക്കുന്നു.```



➡️ _*ദിനാചരണങ്ങൾ*_



_⭕ പുന്നപ്ര - വയലാര്‍ രക്തസാക്ഷി ദിനം_



⭕ _ഒക്ടോബർ 27, കാലാൾപ്പട ദിനം:_


 _ബാഹ്യ ആക്രമണങ്ങളിൽ നിന്ന് ഇന്ത്യൻ പ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യൻ കാലാൾപ്പട സൈനികർ ജമ്മു കശ്മീരിൽ ഇറങ്ങിയതിന്റെ അടയാളമായി എല്ലാ വർഷവും ഒക്ടോബർ 27 ന് കാലാൾപ്പട ദിനം ആഘോഷിക്കുന്നു._



⭕ _World Day For Audiovisual Heritage_

 _ദൃശ്യ ശ്രാവ്യ പൈതൃകത്തിനു വേണ്ടി ഒരു ലോക ദിനം_


_( നമ്മുടെ ദൃശ്യ ശ്രാവ്യ കൃതികൾ സംരക്ഷിക്കുന്നതിനെ പറ്റി ബോധവൽക്കരിക്കാനും ഓർമ്മിപ്പിക്കാനും ഈ ദിനം UNESCO ആചരിക്കുന്നു. )_


https://www.un.org/en/observances/audiovisual-heritage-day



⭕ _Black Cat Day_


https://www.daysoftheyear.com/days/black-cat-day/



⭕ _Frankenstein ഫ്രൈഡേ_


https://www.daysoftheyear.com/days/frankenstein-friday/



_➡ *ജനനം*_



```1968 - ദിലീപ്‌ - ( മിമിക്രി വേദികളിലൂടെ ശ്രദ്ദേയനായി പിന്നീട്‌ മലയാള സിനിമയിലെ പ്രമുഖ നായകനും സിനിമാ നിർമ്മാതാവും ആയി മാറിയ മഞ്ജു വാര്യരുടെ മുൻ ഭർത്താവും കാവ്യാ മാധവന്റെ നിലവിലെ ഭർത്താവും ആയ നടി ആക്രമണ കേസിൽ ഇപ്പോൾ വിചാരണ നേരിടുന്ന നടൻ ദിലീപ്‌ )



1928 - എം കെ സാനു - ( നവതി ആഘോഷിക്കുന്ന പ്രശസ്ത സാഹിത്യ വിമർശകനും,, വാഗ്മിയും, എഴുത്തുകാരനും, ചിന്തകനും ആയ പ്രൊഫ. എം.കെ. സാനു എന്ന സാനു മാസ്റ്റർ )



1952 - അനുരാധ പൊതുവാൾ - ( ഹിന്ദി, മറാത്തി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ പാട്ടുകൾ പാടിയിട്ടുള്ള അനുരാധ പൊതുവാൾ )



1989 - മഹിമ നമ്പ്യാർ - ( മഹിമ നമ്പ്യാർ ഇന്ത്യൻ ചലച്ചിത്ര താരം ആണ് പ്രധാനമായും തമിഴ്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നു.കാര്യസ്ഥൻ, മാസ്റ്റർ പീസ്, മധുര രാജ, ആർ ഡി എക്സ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു )



1976 - പൂജ ബത്ര - ( മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലും അഭിനയിച്ച ഹിന്ദി സിനിമ താരം പൂജ ബത്ര )



1982 - ശ്രുതി പഥക് - ( ശ്രുതി പഥക് ഒരു ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ പിന്നണി ഗായികയും ഗാനരചയിതാവും ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയും ആണ്. )



1944 - ഒ അബ്ദു റഹ്മാൻ - ( മാധ്യം പത്രത്തിന്റെ ചീഫ്‌ എഡിറ്ററും പത്രപ്രവർത്തകൻ, പ്രഭാഷകൻ, മതപണ്ഡിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഒ. അബ്ദു റഹ്‌മാൻ )



1984 - ഇർഫാൻ പഠാൻ - ( ഇന്ത്യൻ ക്രിക്കറ്റ്‌ താരം ആയിരുന്ന ഇർഫാൻ പഠാൻ , തമിഴ്‌ സിനിമയിലും വേഷമിട്ടു. )



1977 - കുമാർ സംഗക്കര - ( ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനായ കുമാർ സംഗക്കാര )



1928 - ഗെയ്‌ൿവാദ്‌ - ( മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദ്‌ )



1920 - കെ ആർ നാരായണൻ - ( രാഷ്ട്രീയ നേതാവ്‌ , നയതന്ത്രഞ്ജൻ എന്നീ നിലകളിൽ ശോഭിച്ച്‌ അവസാനം ഇന്ത്യയുടെ ഉപരാഷ്ട്രപതിയും പിന്നീട്‌ രാഷ്ട്രപതിയും ആയ മലയാളിയായ കെ ആർ നാരായണൻ )



1917 - ജ്യോതി വെങ്കിടാചലം - ( 1977 ഒക്ടോബർ 14 മുതൽ 1982 ഒക്ടോബർ 27 വരെ കേരളത്തിലെ ഗവർണറായിരുന്നു ജ്യോതി വെങ്കിടാചലം )



1949 - എ. അയ്യപ്പൻ - ( ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ . സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ട്‌, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു. )



1941 - ശിവകുമാർ - ( പളനിസ്വാമി, തന്റെ സ്റ്റേജ് നാമം ശിവകുമാർ , ഒരു ഇന്ത്യൻ നടനും ദൃശ്യ കലാകാരനുമാണ് എ.സി. ത്രിലോഗ്‌ചന്ദറിന്റെ കാക്കും കരങ്ങൾ (1965) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. തമിഴിൽ 190-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടൻ സൂര്യയുടെയും കാർത്തിയുടെയും പിതാവാണ്. )



1858 - തിയോഡോർ റൂസ്‌വെൽറ്റ്‌ - ( എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളില്‍ പ്രശസ്തനും, സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ പ്രസിഡന്റ്റ് തിയോഡോർ റൂസ്‌വെൽറ്റ്‌ )



1811 - ഐസക്ക് സിംഗർ - ( ഐസക് മെറിറ്റ് സിംഗർ ഒരു അമേരിക്കൻ കണ്ടുപിടുത്തക്കാരനും നടനും വ്യവസായിയുമാണ്. തയ്യൽ മെഷീന്റെ രൂപകൽപ്പനയിൽ അദ്ദേഹം സുപ്രധാനമായ മെച്ചപ്പെടുത്തലുകൾ വരുത്തി, ആദ്യത്തെ അമേരിക്കൻ മൾട്ടി-നാഷണൽ ബിസിനസുകളിലൊന്നായ സിംഗർ തയ്യൽ മെഷീൻ കമ്പനിയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. വാൾട്ടർ ഹണ്ട്, ഏലിയാസ് ഹോവ് എന്നിവരുൾപ്പെടെ മറ്റ് പലരും സിംഗറിന് മുമ്പ് തയ്യൽ മെഷീനുകൾക്ക് പേറ്റന്റ് നേടിയിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ വിജയം അദ്ദേഹത്തിന്റെ മെഷീൻ പ്രായോഗികതയിൽ ആയിരുന്നു. സിംഗർ 1875-ൽ മരിച്ചു, അദ്ദേഹത്തിന് 26 മക്കൾ ജനിച്ചു. )



1932 - സിൽവിയ പ്ലാത്ത്‌ - ( അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന സിൽവിയ പ്ലാത്ത് )```



_➡ *മരണം*_



```1975 - വയലാർ രാമവർമ്മ - ( മലയാളത്തിലെ പ്രമുഖ കവിയും അതിൽ ഉപരി സിനിമാ ഗാന രചയിതാവും ആയിരുന്ന വയലാർ രാമവർമ്മ )



2022 - സതീശന്‍ പാച്ചേനി -( കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്നു സതീശൻ പാച്ചേനി.അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോകസഭയിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. )



1974 - മാത്യു എം കുഴിവേലി - ( പ്രസിദ്ധ ശാസ്ത്ര സാഹിത്യകാരനും, യുക്തിവാദിയും, വിജ്ഞാനം മലയാളം എന്‍സൈക്ലോപീഡിയയുടെ എഡിറ്ററും, ബാലസാഹിത്യം പ്രസിദ്ധീകരിക്കാന്‍ വേണ്ടി ആദ്യമായി ബാലന്‍ പബ്ലിക്കേഷന്‍ എന്ന സ്ഥാപനം തുടങ്ങികയും ആധുനിക കണ്ടുപിടിത്തങ്ങള്‍, ശാസ്ത്രരശ്മികള്‍, ആധുനിക പിടിത്തങ്ങള്‍, ആകാശ സഞ്ചാരം, ശിശുവിദ്യാഭ്യാസം, ബുദ്ധി പരിശോധന (അഥവാ അഭിനവ പരീക്ഷാമാര്‍ഗ്ഗങ്ങള്‍), ബേസിക്കു വിദ്യാഭ്യാസം (അഥവാ വാര്‍ദ്ധാവിദ്യാഭ്യാസ പദ്ധതി), തുടങ്ങിയ കൃതികള്‍ രചിക്കുകയും ചെയ്ത മാത്യു എം കുഴിവേലി )



2017- പുനത്തിൽ കുഞ്ഞബ്ദുള്ള - ( മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ്‌ ആയിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള )



2001 - ആബേലച്ചൻ - ( ശബ്ദാനുകരണ കലയെ മിമിക്സ് പരേഡ് എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിക്കുകയും ജയറാം കലാഭവന്‍ മണി തുടങ്ങിയ ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കുകയും ചെയ്ത കൊച്ചിൻ കലാഭവന്റെ സ്ഥാപകനും , പത്രപ്രവർത്തകനും , ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തിയും ആയിരുന്ന സി.എം.ഐ. സന്യാസ സമൂഹത്തിലെ വൈദികനായിരുന്ന ആബേലച്ചൻ )



1811 -യശ്‌വന്ത്‌ റാവു ഹോൾക്കർ - ( ഇന്ത്യയിലെ നെപ്പോളിയൻ എന്ന് അറിയപ്പെട്ടിരുന്നമറാഠ സാമ്രാജ്യത്തിലെ രാജാവായിരുന്ന യശ്വന്ത്റാവു ഹോൾക്കർ )



1974 - സി പി രാമാനുജം - ( സംഖ്യാസിദ്ധാന്തം,ബീജഗണിത ജ്യാമിതി എന്നീ മേഖലകളിൽ വലിയ സംഭാവന നൽകിയ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനാണ് സി.പി രാമാനുജം എന്ന ചക്രവർത്തി പത്മനാഭൻ രാമാനുജം. )



2009 - ഡേവിഡ് ഷെപ്പേർഡ് - ( ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രശസ്തരായ അമ്പയർമാരിൽ ഒരാളായിരുന്നു ഡേവിഡ് ഷെപ്പേർഡ്.

1940 ഡിസംബർ 27-ന് ഇംഗ്ലണ്ടിലെ ഡെവണിലെ ബിഡ്ഫോർഡിൽ ജനിച്ചു. 1965 മുതൽ 1979 വരെയുള്ള കാലയളവിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൗണ്ടി ക്ലബ്ബായ ഗ്ലൗസസ്റ്റർഷെയറിനായി കളിച്ചു. 1981-ലാണ് അമ്പയറിങ് രംഗത്തേക്ക് ഇദ്ദേഹം പ്രവേശിച്ചത്. 92 ടെസ്റ്റ് മത്സരങ്ങളിലും 172 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലും അമ്പയറായി. ഇതിൽ മൂന്ന് ലോകകപ്പ് ഫൈനൽ മത്സരങ്ങളും ഉൾപ്പെടുന്നു. 2005-ൽ അമ്പയറിങിൽ നിന്ന് വിരമിച്ചു. ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന വെസ്റ്റ് ഇൻഡീസ് - പാകിസ്താൻ ടെസ്റ്റ് മത്സരത്തിലാണ് അവസാനമായി അമ്പയറായത്. )



2018 - മദൻ ലാൽ ഖുറാന - ( ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും മുൻ ഡെൽഹി മുഖ്യമന്ത്രിയുമാണ് മദൻലാൽ ഖുറാന . രാജസ്ഥാൻ സംസ്ഥാനത്തെ ഗവർണ്ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. )



2019 - അബൂബക്കർ അൽ ബഗ്ദാദി - ( ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് (ISIL ) എന്ന സായുധ ജിഹാദി ഗ്രൂപ്പിന്റെ മുൻ അമീറും ഈ വിമതഗ്രൂപ്പ് 29 ജൂൺ 2014-ൽ സ്ഥാപിച്ച ദൌലത്തുൽ ഇസ്ലാമിയ്യ എന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ ഖലീഫയുമാണ് അബൂബക്കർ അൽ ബഗ്ദാദി. )



1605 - അക്ബർ ചക്രവർത്തി - ( മുഗൾ രാജവംശത്തിലെ പ്രമുഖ രാജാവ്‌ ആയിരുന്ന അക്ബർ ചക്രവർത്തി )```



_➡ *മറ്റു പ്രത്യേകതകൾ*_



⭕ _യു എസ്‌ . നേവി ദിനം_


_⭕ ഗ്രീസ്: പതാക ദിനം_

___________________________________

©️ Red Media - 7034521845

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement