ദിവസവിശേഷം - ജനുവരി 11

1759 - അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ആദ്യ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായി.
1809- തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രസിദ്ധമായ കുണ്ടറ വിളംബരം വേലുത്തമ്പി ദളവ പുറപ്പെടുവിച്ചു...
1891- ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ നിവേദനം ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചു....
1922- 14കാരനായ ലിയോനാർഡ് തോംപ്സണിൽ ഇൻസുലിൻ ആദ്യമായി പരിക്ഷിച്ചു...
1950- കൽക്കട്ട ന്യൂക്ലിയർ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഐറിൻ ജൂലിയട്ട് ക്യൂറി (ക്യൂറി ദമ്പതികളുടെ മകൾ ) ഉദ്ഘാടനം ചെയ്തു..
1964- പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട്  അമേരിക്കൻ ഡോക്ടർ പുറത്തിറക്കി...
1966- ശാസ്ത്രിജി യുടെ അവിചാരിതമായ  പെട്ടന്നുള്ള മരണത്തെ തുടർന്ന് ഗുൽസാരിലിൽ നന്ദ രണ്ടാം വട്ടവും താത്കാലിക പ്രധാനമന്ത്രിയായി...
2002.. ഗ്വണ്ടനാമോ തടവറയിലേക്ക് ആദ്യ തടവുകാരനെ എത്തിച്ചു..
2007- കാർട്ടോസാറ്റിൽ നിന്നുള്ള ആദ്യ ഉപഗ്രഹ ചിത്രം ലഭ്യമായി...

ജനനം
1821.. തിയോഡോർ ഡോസ്റ്റോവ്സ്കി - റഷ്യൻ സാഹിത്യകാരൻ..
1868- ഇമ്മാനുവൽ ലാസ്കർ - പ്രഷ്യ.. ലോക ചെസ് ചാമ്പ്യൻ - ഗണിത ശാസ്ത്ര- തത്വചിന്ത - മേഖലയിലും പ്രശസ്തൻ
1898- വി.എസ്. ഖണ്ഡേക്കർ.. മറാഠി സാഹിത്യകാരൻ.. യയാതിക്ക് 1974ൽ ജ്ഞാനപീഠം നേടി...
1920- സർവോദയം കുര്യൻ - പ്രശസ്ത ഗാന്ധിയൻ..
1927- പാലാകെ.എം. മാത്യു.. കോൺഗ്രസ് നേതാവ് - മുൻ എം.പി. സാഹിത്യകാരൻ.. മീനച്ചിലാറ്റിൻ തീരത്തു നിന്ന് ആത്മകഥ..
1944- ഷിബു സോറൻ - ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി... മുൻ കേന്ദ്ര മന്ത്രി...
1954.. ബാലചന്ദ്ര മേനോൻ - മലയാള സിനിമാലോകത്തെ സകലകലാവല്ലഭൻ...
1954- കൈലാസ് നാഥ് സത്യാർഥി- 2014ലെ സമാധാന നോബൽ നേടിയ ഇന്ത്യക്കാരൻ. ബാലവേലക്കെതിരെ രൂപികരിച്ച ബച്ച്വൻ ബച്ചാവോ ആന്ദോളൻ സ്ഥാപിച്ചു..
1966- ലാൽ ജോസ്.. സംവിധായകൻ
1966- തിലോരാമ മജുംദാർ - പ്രഥമ കാക്കനാടൻ അവാർഡ് നേടിയ ബംഗാളി സാഹിത്യകാരി..
1973- രാഹുൽ ദ്രാവിഡ്.. ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിൽ.. ഫെബുലസ് ഫോറിലെ ഒരാൾ..

ചരമം
1841- ഈയാച്ചേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ- സർക്കസ് കുലപതി...
1966- ലാൽ ബഹാദുർ ശാസ്ത്രി - ശാന്തി ദൂതൻ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. താഷ് കെന്റ് കരാർ ഒപ്പിട്ടതിന് തൊട്ടടുത്ത ദിവസം അവിടെ വച്ച് മരണപ്പെട്ടു...
1977- കെ.സി.എസ് പണിക്കർ - ചിത്രകാരൻ
2008- എഡ്മണ്ട് ഹിലാരി ന്യൂസിലാൻഡുകാരനായ പരവതാരോഹകൻ - ആദ്യമായി എവറസ്റ്റ് കീഴടക്കിയ വ്യക്തി..
2014- ഏരിയൽ ഷാരോൺ - ഇസ്രായലിലെ മുൻ പ്രധാനമന്ത്രി...
( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement