CURRENT AFFAIRS

• അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേൽക്കുന്നത് - ലഫ്‌. ജനറൽ ഹെർബർട്ട്‌ റെയ്‌മണ്ട്‌ മക്‌മാസ്റ്റർ

• അടുത്തിടെ ഇന്ത്യയുമായി ശാസ്ത്ര, സാങ്കേതിക രംഗത്തെ സഹകരണം വർധിപ്പിക്കാനും വ്യോമഗതാഗതം ആരംഭിക്കാനും കാരാറിലേർപ്പെട്ട ആഫ്രിക്കൻ രാജ്യം - റുവാണ്ട

• 2017-ലെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ പുരസ്‌കാരം ലഭിച്ച ഹംഗേറിയൻ ചിത്രം - ഓൺ ബോഡി ആൻഡ് സോൾ (സംവിധാനം - Ildiko Enyedi)

• അടുത്തിടെ ഗോവയിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണക്കപ്പൽ - Shaunak

• ഇന്ത്യയിൽ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം സൈബർ സ്വച്ഛതാ കേന്ദ്ര (Botnet cleaning and malware analysis centre) ആരംഭിച്ച സ്ഥലം - ന്യൂഡൽഹി

• പ്രവർത്തനം തുടങ്ങി ആറു മാസത്തിനുള്ളിൽ പത്തു കോടി വരിക്കാരെ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ടെലികോം കമ്പനി - റിലയൻസ്‌ ജിയോ

• അസർബയ്ജാന്റെ ആദ്യ വൈസ്‌ പ്രസിഡന്റായി സ്ഥാനമേറ്റത്‌ - മെഹ്‌റിബാൻ അലിയേവ്‌ (നിലവിലെ പ്രസിഡന്റ്‌ ഇൽഹാം അലിയേവിന്റെ ഭാര്യയാണ്‌)

• അലിഗഢ്‌ മുസ്ലിം സർവകലാശാലയുടെ മലപ്പുറം ക്യാംപസിന്റെ ഡയറക്ടറായി നിയമിതനായത്‌ - ഡോ. കെ.എം അബ്ദുൽ റഷീദ്‌

• വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിനുള്ള കേരളാ ടീമിന്റെ ക്യാപ്‌റ്റനായി നിയമിതനായ താരം - സച്ചിൻ ബേബി

• തിരൂർ മലയാളം സർവകലാശാലയിൽ ആരംഭിച്ച അന്തർ സർവകലാശാല സാഹിത്യോത്സവം - സാഹിതി 2017

• ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി - മലയാൺമ 2017

• ജപ്പാനിലെ ബഹുരാഷ്ട്ര കമ്പനിയായ തോഷിബയുടെ ചെയർമാൻ പദവി അടുത്തിടെ രാജിവെച്ച വ്യക്തി - ഷിഗനോരി ഷിഗ

• അന്തരിച്ച കവി ഒ.എൻ.വി കുറുപ്പിന്റെ പേരിൽ സാഹിത്യ പുരസ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ച സർവകലാശാല - കേരള സർവകലാശാല

• അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ചിന്തകനും ഗ്രന്ഥകാരനുമായ വ്യക്തി - മൈക്കൾ നൊവാക്

• അടുത്തിടെ വലിയ ദിവാൻജി രാജാ കേശവദാസൻ പുരസ്കാരത്തിന്‌ അർഹനായത്‌ - ഇ.ശ്രീധരൻ

• അടുത്തിടെ അമേരിക്കയിൽ അന്തരിച്ച 1993-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരത്വം വഹിച്ച വ്യക്തി - ഒമർ അബ്ദെൽ റഹ്‌മാൻ

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement